പഴയങ്ങാടി: എസ്.എഫ്.ഐ മാടായി ഏരിയ സെക്രട്ടറിയേറ്റ് അംഗവും പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥിയുമായ ടി.സി തേജസിന് നേരെ എം.എസ്.എഫ്-കെ.എസ്.യു ഗുണ്ടകളുടെ ആക്രമണം ഉണ്ടായി. ഇന്നലെ രാത്രി 10.30ന് ഏഴോം മേലതിയടം റോഡിൽ വച്ച് നാലംഗ എം.എസ്.എഫ്-കെ.എസ്.യു സംഘം ബൈക്കിൽ പിന്തുടർന്നെത്തി അടിച്ചു വീഴ്ത്തുകയും നിലത്തിട്ട് ഹെൽമെറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു.


കൈക്ക് പരിക്കേറ്റ തേജസിനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പരിയാരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
നാലംഗ എം.എസ്.എഫ്-കെ.എസ്.യു സംഘം ബൈക്കിൽ പിന്തുടർന്നെത്തി തേജസിനെ അടിച്ചു വീഴ്ത്തുകയും നിലത്തിട്ട് ഹെൽമെറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു. കൈക്ക് പരിക്കേറ്റ തേജസിനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച എസ്.എഫ്.ഐ മാടായി ഏരിയ കമ്മിറ്റി, ആക്രമികൾക്കെതിരെ പോലീസ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. കടന്നപ്പള്ളി സ്കൂളിലെ റാഗിംഗ് സംഭവത്തിൽ സസ്പെൻഷൻ നേരിടുന്ന അഷ്കറിന്റെ നേതൃത്വത്തിലുള്ള എം.എസ്.എഫ്-കെ.എസ്.യു സംഘമാണ് ആക്രമണം നടത്തിയതെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
ചികിത്സയിൽ കഴിയുന്ന തേജസിനെ സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ്, ജില്ലാ കമ്മിറ്റി അംഗം കെ. പത്മനാഭൻ എന്നിവർ സന്ദർശിച്ചു
MSF-KSU goons attack SFI leader in Pazhayaangadi